2011 ഡിസംബർ 22, വ്യാഴാഴ്‌ച

ചരിത്രം വഴിതെറ്റി നില്‍ക്കുന്നു




കാലം ചിരിക്കുന്നു ..
മനുഷ്യര്‍ തങ്ങളില്‍ അറിയാതെ ..
ജീവിതം പാഴ്വാക്കാക്കുന്നു ..
ഓരോ നിമിഷവും മലിനമാകുന്നു ..

ഇനി ഇവിടെ സ്നേഹമുണ്ടാകുമോ ?
ഇനി ഇവിടെ വെളിച്ചമുണ്ടാകുമോ ?

നാരായണഗുരുവും .. യേശുക്രിസ്തുവും ..
നബി തിരുമേനിയും .. പറഞ്ഞത് എന്ത് ..
ഇവര്‍ കേട്ടത് എന്ത് ??

ഇനിയും ഇവിടെ പ്രവാചകന്മാര്‍
വന്നുപോകുമോ ..?

ഇനിയും ഇവിടെ നന്മമഴ പെയ്യുമോ ?
ഇനിയും മഹാബലി നാട് വാഴുമോ ?

പരസ്പരം കണ്ടാല്‍ ചിരിക്കാതെ ..
കാലവും ഋതുവും പലവഴി ..

നമുക്ക് എല്ലാം അന്യമാകുന്നു ..
നമ്മള്‍ അറിയാതെയോ .... അതോ ..

ക്ഷ്ണമാത്ര തീരും ഈ ജീവന്‍ ..
പിന്നെ എല്ലാം ശൂന്യം ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ