ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞ സഹോദരിയെ പറ്റി ഇവിടെ ധാരാളം പോസ്റ്റുകളും അതിന്‍ മേലുള്ള ചരച്ചകളും കണ്ടു ... അവയില്‍ ചിലത്..
തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.
ആദരാഞ്ജലികൾ.......... D Y F I GROUP
ആദരാഞ്ജലികൾ.......... D Y F I GROUP
Unni GopalKrishna ഹേ സമൂഹമേ..........ഇനിയെങ്കിലും ചവറ്റു കോട്ടയില്‍ എരിയൂ ഈ കപട ആരാഷ്ട്രീയതാ....ഏയ് യുവജനങ്ങളെ ഒന്ന് കണ്ണ് തുറക്കൂ...അന്ന്യന്റെ വേദനയില്‍ പങ്കു ചേരാന്‍ ഒന്ന് ശീലിക്കു........ആര്‍ക്കു വേണ്ടി നിങ്ങള്‍ ജീവിക്കുന്നു????സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമോ???ചിന്തിക്കൂ.
Bijil Kolary പ്രിയ സഹോദരി നിനക്ക് എന്തെല്ലാം മോഹങ്ങള്‍ ഉണ്ടായിരിക്കും ,നിന്‍റെ സ്വപ്‌നങ്ങള്‍ ........എല്ലാം ഒരു പിശാച്ചിന്റെ കൈയ്യാല്‍ തല്ലി തകര്‍ന്നാലോ അറിയില്ല സഹോദരി നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്ത് വികാരമാണ് ഉയരുന്നത് എന്നു ... സഹോദരി നിനക്കായി എന്‍റെ കണീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ .
Vineesh Kv ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ അനുശോചിക്കാനല്ലാതെ എത്രയാളുകള്‍ തയ്യാറുണ്ട് ഇനിയൊരിക്കല്‍ നമ്മുടെ കണ്മുന്നില്‍ ഇത്തരത്തില്‍ ഒരനീതി നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കും എന്ന് ദൃഡനിശ്ചയം ചെയ്യാന്‍ .
.
Vineesh Kv നമ്മുടെ കരുതല്‍ ചിലപ്പോള്‍ തുണയാകുന്നത് നമ്മുടെ തന്നെ സഹോദരിമാര്‍ക്കായിരിക്കും.
നമ്മളെപ്പോലെ ഒരാളുടെ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ആ പാവം പെണ്‍കുട്ടിക്ക് ജീവനും മാനവും നഷ്ടപ്പെടില്ലായിരുന്നു.

സൌമ്യയുടെ അന്ത്യത്തിന് ഉത്തരവാദി ആര്?
കൊച്ചി - ഷൊര്ണൂര് പാസഞ്ചര് ട്രെയിനിലെ യാത്രക്കിടയില് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സൌമ്യ എന്ന ഇരുപത്തിമൂന്നുകാരിയുടെ ദാരുണ അന്ത്യത്തിന് കാരണക്കാര് ആരാണ്? യാത്രക്കാര്ക്ക് സുരക്ഷിതത്വം നല്കാന് മടിക്കുന്ന റയില്വെയും ദാരുണ സംഭവങ്ങള് ഉണ്ടാവുമ്പോള് മാത്രം പ്രതികരിക്കുന്ന സംസ്ഥാന ഭരണകൂടവും ഇതിന് ഒരുപോലെ മറുപടി പറയേണ്ടതില്ലേ.
രാത്രിയാകുമ്പോഴേക്കും ഒരു റൌഡ...ി സങ്കേതത്തെക്കാളും അപകടകരമായ അവസ്ഥയാണ് മിക്ക റയില്വെ കമ്പാര്ട്ട്മെന്റുകളിലുള്ളത്. അനധികൃത കച്ചവടക്കാരും ടിക്കറ്റില്ലാത്ത യാത്രക്കാരും മദ്യപാനികളുമെല്ലാം ചേര്ന്ന് പുരുഷന്മാര്ക്കൊപ്പം വരുന്ന സ്ത്രീകള്ക്ക് പോലും ട്രെയിന് യാത്ര പേടി സ്വപ്നമാക്കി മാറ്റിരിക്കുകയാണ്. റിസര്വേഷന് കമ്പാര്ട്ട്മെന്റില് പോലും ടിക്കറ്റില്ലാതെ യാത്ര അനുവദിക്കുന്ന ടിടിആറുമാരും ധാരാളമാണ്.
സ്ത്രീകള് ട്രെയിന് യാത്രയില് അനുഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ചുള്ള പരാതികള്ക്ക് പുതുമയില്ലെന്നിരിക്കെ, സൌമ്യയുടെ ദാരുണമായ അന്ത്യത്തില് വരെ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചതിന് റയില്വെയും സര്ക്കാരും ഒരു പോലെ സമാധാനം പറയേണ്ടിയിരിക്കുന്നു. കേരളം കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും ദാരുണമായ സംഭവമാണ് ചൊവ്വാഴ്ച കൊച്ചി - ഷൊര്ണൂര് പാസഞ്ചര് ട്രെയിനിന്റെ പശ്ചാത്തലത്തില് അരങ്ങേറിയത്. ഇതിന് സര്ക്കാരും റയില്വെയും പരസ്പരം പഴിചാരാതെ കുറ്റമേല്ക്കുകയും ഭാവിയില് ഇത്തരമൊരു സംഭവം ഉണ്ടാവില്ല എന്ന ഉറപ്പ് കേരളത്തിലെ സ്ത്രീ സമൂഹത്തിന് നല്കുകയുമാണ് വേണ്ടത്.
ആരോ ട്രെയിനില് നിന്ന് പുറത്തേക്ക് ചാടിയതായി തോന്നി എന്ന് ഒരാള് പറഞ്ഞിട്ടും അതിനെ ലാഘവത്തോടെ കണ്ട മലയാളി സമൂഹവും സൌമ്യയുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളാണ്. ചങ്ങല പിടിച്ച് ട്രെയിന് നിര്ത്തിയാല് യാത്ര മുടങ്ങും എന്ന ചിന്തമാത്രമായിരുന്നു മറ്റു യാത്രക്കാരെ ഭരിച്ചിരുന്നത് എന്ന് വ്യക്തം. ആ സമയം, നമ്മുടെ കൂട്ടത്തില് ഒരാളാണ് അപകടത്തിലായത് എന്ന ചിന്ത ആരിലെങ്കിലും ഉണ്ടായിരുന്നെങ്കില് സൌമ്യ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ലേ?
വിവാഹ സ്വപ്നങ്ങളുമായി കൊച്ചിയിലെ സ്വകാര്യ കമ്പനിയില് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഗോവിന്ദസ്വാമി എന്ന നരാധമന് ലോകത്ത് ഒരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ക്രൂര പീഡനത്തിന് സൌമ്യയെ ഇരയാക്കിയത്. ലേഡീസ് കമ്പാര്ട്ട്മെന്റില് ആളൊഴിഞ്ഞതിനാല് സുരക്ഷിതത്വം ആഗ്രഹിച്ച് ജനറല് കമ്പാര്ട്ട്മെന്റിലേക്ക് മാറിക്കറിയ സൌമ്യ തന്നെ കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തെക്കുറിച്ച് അറിഞ്ഞില്ല.
സൌമ്യയുടെ കണക്കുകൂട്ടലിന് വിരുദ്ധമായി ജനറല് കമ്പാര്ട്ട്മെന്റിലും ആളില്ലായിരുന്നു. വള്ളത്തോള് നഗര് സ്റ്റേഷന് വിട്ട് ട്രെയിന് നീങ്ങിത്തുടങ്ങിയപ്പോള് രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. ട്രെയിന് നിങ്ങിക്കഴിഞ്ഞ് ചാടിക്കയറിയ ഒറ്റക്കയ്യന് ഗോവിന്ദസ്വാമിയാണ് പിന്നീട് സൌമ്യയുടെ വിധി നിശ്ചയിച്ചത്. കമ്പാര്ട്ട്മെന്റില് വച്ചുള്ള പീഡനം സഹിക്കാന് വയ്യാതെ യുവതി ട്രാക്കിലേക്ക് എടുത്തു ചാടി. കൂടെ ചാടിയ ഗോവിന്ദ സ്വാമി തലയ്ക്ക് പരുക്കേറ്റ യുവതിയെ കല്ലുകൊണ്ട് വീണ്ടും തലക്കടിച്ച ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള് നല്കുന്ന വിവരം.
അഞ്ച് ദിവസം ജീവിതത്തിനും മരണത്തിനും ഇടയില് മല്ലിട്ട ശേഷമാണ് സൌമ്യ സുരക്ഷിതമല്ലാത്ത ഈ സമൂഹത്തെ ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോയത്. തലയ്ക്ക് ഏറ്റ ക്ഷതത്താല് കൃഷ്ണമണികള് പുറത്തുവന്ന നിലയിലായിരുന്നു. തലച്ചോര് നീര് വന്ന് വീങ്ങിയ നിലയിലായിരുന്നു. തലച്ചോറിലെ രക്തസമ്മര്ദ്ദ പ്രശ്നങ്ങള് കാരണം തലയോട്ടിയുടെ ഒരു ഭാഗം മുറിച്ച് മാറ്റി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയാക്കി എങ്കിലും ഇന്ന് രാവിലെ തലച്ചോറിന്റെ പ്രവര്ത്തനം നിലച്ചു. ഹൃദയത്തിന് ചെറിയൊരു മിടിപ്പ് ഉണ്ടായിരുന്നതിനാല് ഡോക്ടര്മാര് അവസാന നിമിഷം വരെ സൌമ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് ശ്രമിച്ചു എങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
;;;;;;;;;;;;;;;;;;;;;;;;
രാത്രിയാകുമ്പോഴേക്കും ഒരു റൌഡ...ി സങ്കേതത്തെക്കാളും അപകടകരമായ അവസ്ഥയാണ് മിക്ക റയില്വെ കമ്പാര്ട്ട്മെന്റുകളിലുള്ളത

;;;;;;;;;;;;;;;;;;;;;;;
ഇതിനെല്ലാം അപ്പുറം തന്റെ വിവാഹ നിശ്ചയ തലേന്നു എല്ലാ പെന്കുട്ട്യികളെയും പോലെ ഒരുപാട് സ്വപ്നഗളുമായ് യാത്ര ചെയ്ത ആ സഹോദരിക്ക് വന്ന ദുരന്തം ഇനിയാര്‍ക്കും വരാതിരിക്കാന്‍ നമുക്ക് ജഗരൂഗരാകാം .... ആ സഹോദരിയുടെ നിലവിളി കേട്ടിട്ടും ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി അവളെ ഒന്ന് തിരിഞ്ഞുനോക്കാതെ പോയ സഹയാത്രികരെ ഓര്‍ത്തു ലജ്ജിച്ചു തല താഴ്ത്തുന്നു ....
അവന്‍ അല്ല......... നമ്മള്‍.... നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു ...
മറുപടിഇല്ലാതാക്കൂ