2011 ഡിസംബർ 26, തിങ്കളാഴ്‌ച

വിപ്ലവം ജയിക്കട്ടെ .. !!



എന്റെ നാവു നിങ്ങള്‍ അരിഞ്ഞെടുതാല്‍
കാഴ്ചകളിലൂടെ ഞാന്‍ വിളിച്ചു പറയും
""വിപ്ലവം ജയിക്കട്ടെ ""

കണ്ണുകള്‍ നിങ്ങള്‍ അടിച്ചുടച്ചാല്‍
... കാതുകള്‍ നിങ്ങള്‍ കടിച്ചു പറിച്ചാല്‍
എന്റെ തലച്ചോറും കയ്യും
ഭൂമിയില്‍ ബാക്കിയുണ്ടാകും
അസ്ഥികലോരോന്നും ഞെരിഞ്ഞുടച്ചാല്‍
വാര്‍ന്നൊഴുകുന്ന ഓരോ തുള്ളി രക്തവും
നില്‍ക്കാന്‍ പോകുന്ന നെഞ്ഞിടിപ്പും നിലവിളിച്ചു പറയും
"""വിപ്ലവം ജയിക്കട്ടെ """

ഒടുവില്‍ വെടിയുണ്ട തകര്‍ത്ത എന്റെ നെഞ്ഞിന്കൂടവും ശരീരവും
നിങ്ങള്‍ ചുട്ടു ചാംബലാക്കുകയാനെങ്കില്‍
തീ നാലങ്ങളിലൂടെ പൂര്‍വ്വോജ്വലമായി ഞാന്‍ തിരിച്ചു വരും
മറവു ചെയ്യുന്നത് മണ്ണിലാനെങ്കില്‍ വേരുകളിലൂടെ പുനര്‍ജനിച്ചു
കാറ്റിലൂടെ ഞാനതിന്റെ തനിയാവര്തനമാകും
കൊന്നെരിയുന്നത് കടലില്‍ ആണെങ്കില്‍
ഒടുങ്ങാത്ത തിരകളിലൂടെ
തീരാത്ത തീരങ്ങളിലൂടെ
ഞാനതിന്റെ അലറ്ച്ചയാവും
പാറക്കെട്ടുകളില്‍ പൊട്ടിച്ചിതറി
അലമുറയിട്ടു ആക്രോശിക്കും
വിപ്ലവം ജയിക്കട്ടെ
വിപ്ലവം ജയിക്കട്ടെ

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

15 GREAT THOUGHTS BY CHANAKYA



1) "Learn from the mistakes of others... you can't live long enough to make them all yourselves!!"


2)"A person should not be too honest. Straight trees are cut first and Honest people are screwed first."

3)"Even if a snake is not poisonous, it should pretend to be venomous."

4)"There is some self-interest behind every friendship. There is no friendship without self-interests. This is a bitter truth."


5)" Before you start some work, always ask yourself three questions - Why am I doing it, What the results might be and Will I be successful. Only when you think deeply and find satisfactory answers to these questions, go ahead."


6)"As soon as the fear approaches near, attack and destroy it."


7)"The world's biggest power is the youth and beauty of a woman."


8)"Once you start a working on something, don't be afraid of failure and don't abandon it. People who work sincerely are the happiest."


9)"The fragrance of flowers spreads only in the direction of the wind. But the goodness of a person spreads in all direction."


10)"God is not present in idols. Your feelings are your god. The soul is your temple."


11) "A man is great by deeds, not by birth."


12) "Never make friends with people who are above or below you in status. Such friendships will never give you any happiness."


13) "Treat your kid like a darling for the first five years. For the next five years, scold them. By the time they turn sixteen, treat them like a friend. Your grown up children are your best friends."


14) "Books are as useful to a stupid person as a mirror is useful to a blind person."


15) "Education is the Best Friend. An Educated Person is Respected Everywhere. Education beats the Beauty and the Youth."

2011 ഡിസംബർ 22, വ്യാഴാഴ്‌ച

ചരിത്രം വഴിതെറ്റി നില്‍ക്കുന്നു




കാലം ചിരിക്കുന്നു ..
മനുഷ്യര്‍ തങ്ങളില്‍ അറിയാതെ ..
ജീവിതം പാഴ്വാക്കാക്കുന്നു ..
ഓരോ നിമിഷവും മലിനമാകുന്നു ..

ഇനി ഇവിടെ സ്നേഹമുണ്ടാകുമോ ?
ഇനി ഇവിടെ വെളിച്ചമുണ്ടാകുമോ ?

നാരായണഗുരുവും .. യേശുക്രിസ്തുവും ..
നബി തിരുമേനിയും .. പറഞ്ഞത് എന്ത് ..
ഇവര്‍ കേട്ടത് എന്ത് ??

ഇനിയും ഇവിടെ പ്രവാചകന്മാര്‍
വന്നുപോകുമോ ..?

ഇനിയും ഇവിടെ നന്മമഴ പെയ്യുമോ ?
ഇനിയും മഹാബലി നാട് വാഴുമോ ?

പരസ്പരം കണ്ടാല്‍ ചിരിക്കാതെ ..
കാലവും ഋതുവും പലവഴി ..

നമുക്ക് എല്ലാം അന്യമാകുന്നു ..
നമ്മള്‍ അറിയാതെയോ .... അതോ ..

ക്ഷ്ണമാത്ര തീരും ഈ ജീവന്‍ ..
പിന്നെ എല്ലാം ശൂന്യം ..

ഞങ്ങളുടെ പ്രണയം ..


പ്രണയത്തിനു മുല്ലപൂവിന്റെ മണം..
 മാരിവില്ലിന്റെ നിറവും ..
പ്രണയത്തിനു നിലാവിന്റെ നൈര്‍മല്യം ..
 അവളുടെ മുഖവും ..

എന്റെ സന്തോഷങ്ങള്‍ ..
എന്റെ ദുഃഖങ്ങള്‍ ..
എന്റെ വിശേഷങ്ങള്‍ ..
ഇന്ന് അവളുടെതുമായ് ..

ഇന്ന് മഴയും .. മാരിവില്ലും ..
മുല്ലപൂക്കളും .. മാത്രം ..
ഞാനില്ല .. അവളില്ല ..
പ്രണയം മാത്രമായി ..

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ



ഒരു ജനാധിപത്യ സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് നടക്കുന്നത്. അക്രമങ്ങള്‍; പണം ഒഴുക്കിയുള്ള വോട്ട് ശേഖരണം; മാധ്യമങ്ങളെ നഗ്നമായി ദുരുപയോഗിക്കല്‍; സംഘടിതമായ അപവാദ പ്രചാരണം; മത-ജാതി വികാരങ്ങള്‍ ഉണര്‍ത്തിവിടല്‍-യുഡിഎഫ് ഇനി എന്താണ് ചെയ്യാനുള്ളത് എന്നേ ആലോചിക്കാനുള്ളൂ. ഏറ്റവും കുറഞ്ഞ പ്രചാരണകാലം കിട്ടിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനു പുറമെ പ്രചാരണ രംഗത്ത് വലതുപക്ഷം ഏറ്റവുമധികം ക്ഷീണിച്ച തെരഞ്ഞെടുപ്പുകൂടിയാണിത്. യുഡിഎഫ് ആരോപണമുന്നയിക്കുക; എല്‍ഡിഎഫ് മറുപടി പറയുക; അതിനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് പതിവ്. ഇത്തവണ യുഡിഎഫില്‍നിന്നുതന്നെ ആരോപണങ്ങള്‍ വന്നതോടെ മറുപടി പറയേണ്ട ചുമതലയും അവരില്‍തന്നെ നിക്ഷിപ്തമായി. ആ മുന്നണിയിലെ കൊള്ളരുതായ്മകളാണ് അക്കൂട്ടത്തില്‍ത്തന്നെയുള്ളവര്‍ വിളിച്ചുപറഞ്ഞത്.

വലതുപക്ഷ മാധ്യമങ്ങളാകട്ടെ നേരത്തെ തുടര്‍ന്ന കാപട്യ സമീപനത്തില്‍നിന്ന് മാറാനാവാതെ ഏറെക്കുറെ നിസ്സഹായാവസ്ഥയിലായി. യുഡിഎഫിലെ ഘടക പാര്‍ടികളുടെ മുഖപത്രങ്ങളും ഒരു ഘടക കക്ഷിയുടെ പ്രസിഡന്റ് ചെയര്‍മാനായ മാതൃഭൂമിയും ചില ചാനലുകളും പരസ്യമായിത്തന്നെ വലതുപക്ഷ നിലപാടുകളുടെ പ്രചാരകരായി. ഒരു പടികൂടി കടന്ന് യുഡിഎഫിനെ സേവിച്ചത് മലയാള മനോരമയും 'ക്രൈം' ദ്വൈവാരികയുമാണ്. ഏറ്റവും നികൃഷ്ടവും അറപ്പിക്കുന്നതും പൊറുക്കാനാവാത്തതുമായ അപവാദങ്ങളുമായാണ് രാത്രിയുടെ മറവില്‍ ക്രൈം ലക്കങ്ങള്‍ വീടുകള്‍ക്കുമുന്നില്‍ എത്തിക്കുന്നത്. ഇസ്തിരിവച്ച 'ക്രൈം' ആയ മലയാള മനോരമയാകട്ടെ സൌജന്യമായി പല വീടുകളിലുമെത്തുന്നു. എല്‍ഡിഎഫിനെയും അതിന്റെ നേതാക്കളെയും അപമാനിക്കുന്ന കള്ളക്കഥകള്‍ രണ്ടുവഴിക്കും പ്രചരിക്കുന്നു.

പെയ്ഡ്ന്യൂസ് എന്ന വ്യാധി കേരളത്തിലും വേരൂന്നിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പുകാലം ഉറപ്പിച്ചു. സ്ഥാനാര്‍ഥികളെ സമീപിച്ച്, സ്പെഷ്യല്‍ എഡിഷന്‍ ഇറക്കാമെന്ന് അറിയിച്ച് 'നിശ്ചിത കോപ്പികളുടെ' വില എന്ന രൂപത്തില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയാണ് ഒരു വാരിക. സ്ഥാനാര്‍ഥികളെ അപമാനിക്കുംവിധം വാര്‍ത്തയും ഫീച്ചറും കൈയിലുണ്ട്; അത് പുറത്തുവരണമെന്നില്ലെങ്കില്‍ പണംവേണം എന്ന രീതിയില്‍ ബ്ളാക്ക്മെയിലിങ്ങും നടന്നിട്ടുണ്ട്. അത്തരം വഴിവിട്ട രീതിയില്‍ തലവയ്ക്കാന്‍ സന്നദ്ധരാകാത്തവരെ വ്യാജ വാര്‍ത്തകളിലൂടെ പൊതുജന മധ്യത്തില്‍ താറടിക്കുന്നു. പ്രചാരണം അവസാനിച്ച ദിവസം രാത്രി ലക്ഷക്കണക്കിന് 'ക്രൈം' കോപ്പികളാണ് വിതരണംചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകളാണ് പിടികൂടിയത്. ഷൊര്‍ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശാന്ത ജയറാമിന്റെ പ്രകടനപത്രികയോടൊപ്പമായിരുന്നു വാരിക വിതരണം. ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ ദേവാങ്കപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ അച്യുതന്റെ പ്രകടനപത്രികയോടൊപ്പം വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി.

പ്രചാരണ സമാപനത്തിനിടെ സംസ്ഥാനവ്യാപകമായി യുഡിഎഫ് കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി സുരേന്ദ്രന്‍പിള്ളയ്ക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ, കരുനാഗപ്പള്ളി, ആലപ്പുഴ, കണ്ണൂര്‍, കുന്ദമംഗലം, കയ്പമംഗലം -ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആക്രമിക്കപ്പെട്ടു. തുറന്ന വാഹനത്തില്‍ വോട്ട് അഭ്യര്‍ഥിച്ചുനീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍പിള്ളയെ ആക്രമിച്ചത്. കല്ലേറില്‍ ഇരുപത്തഞ്ചോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രചാരണ സമാപനയോഗത്തിലേക്ക് യുഡിഎഫുകാര്‍ പ്രചാരണവാഹനം ഓടിച്ചുകയറ്റുകയായിരുന്നു. അത് ചിത്രീകരിച്ച ജീവന്‍ ടിവി ക്യാമറാമാന്‍ എ ധനേഷിനെ യുഡിഎഫുകാര്‍ മര്‍ദിച്ചു. സാരമായി പരിക്കേറ്റ ധനേഷ് ആശുപത്രിയിലാണ്. പെരിന്തല്‍മണ്ണയില്‍ ഐസ്ക്രീം കണ്ടപ്പോള്‍ വിറളിയെടുത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടിയത്. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചു ലീഗുകാര്‍ മരിച്ചപ്പോള്‍ വ്യക്തമായത് തെരഞ്ഞെടുപ്പില്‍ അക്രമമുണ്ടാക്കാന്‍ വന്‍ ബോംബുശേഖരം അവര്‍ കരുതിവച്ചിട്ടുണ്ട് എന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇതേ യുഡിഎഫ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത് പിടിക്കപ്പെട്ടതാണ്. പ്രചാരണ സമാപനത്തില്‍ നടത്തിയ ആക്രമണം തുടര്‍ന്നും അത്തരം അനുഭവങ്ങളുണ്ടാകാമെന്ന സൂചനയാണ്.

പണവും സമ്മാനവും കൊടുത്ത് വോട്ടര്‍മാരെ വശത്താക്കാനുള്ള നീക്കവും യുഡിഎഫ് സംസ്ഥാനത്തെങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നമായ മോതിരം സ്വര്‍ണം പൂശി വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുന്നത് പിടിക്കപ്പെട്ടു. പാവപ്പെട്ട ആദിവാസി വോട്ടര്‍മാരെ ഇങ്ങനെ കബളിപ്പിക്കുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയുമില്ലാതെ കേരളത്തില്‍ വന്നുപോയി. ഇവിടെ അദ്ദേഹം നടത്തിയത് ഒരു കവലയോഗം മാത്രമാണ്. സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കവെ കവലയോഗം നടത്താനായിമാത്രം ഗ്രീന്‍ ചാനലില്‍ പ്രണബ് വന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഹൈക്കമാന്‍ഡില്‍നിന്ന് അനേക കോടികള്‍ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട്. പണക്കൊഴുപ്പില്‍ ആറാടുകയാണ് യുഡിഎഫിന്റെ പ്രചാരണം. എല്ലാ തലത്തിലും തരത്തിലും ജനാധിപത്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് നടത്തുന്നത്. നിയമപാലന സംവിധാനത്തിന്റെ ഫലപ്രദമായ ഇടപെടല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരുടെ ജാഗ്രത എന്നിവ കൊണ്ടുമാത്രം ഈ കെട്ട രീതിയെ ചെറുത്ത് തോല്‍പ്പിക്കാനാവില്ല. ജനങ്ങളുടെ സംഘടിതമായ പ്രതികരണവും ഉണ്ടാകണം. വ്യാജ വാര്‍ത്തകള്‍ പരത്തുന്നവരെയും പണവുമായി വോട്ടിന് വരുന്നവരെയും അര്‍ഹിക്കുന്ന രീതിയില്‍ സ്വീകരിക്കാനുള്ള ബോധംതന്നെയാണ് ജനാധിപത്യബോധം. അത്തരക്കാര്‍ക്ക് ജനങ്ങളില്‍നിന്നും നിയമത്തില്‍നിന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.

നാടകമേ ഉലകം !!!!!!


ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ്
- എന്‍ എസ് സജിത്

'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍'- കെ ജി ശങ്കരപ്പിള്ളയുടെ ഒരു കവിതയുടെ പേരാണ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം ജില്ലയില്‍ വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അരങ്ങേറിയ അസംബന്ധനാടകം കണ്ട പലര്‍ക്കും ഈ കവിതയുടെ പേര് ഓര്‍മവന്നിട്ടുണ്ടാകും.

പത്തുപതിനാറുവര്‍ഷം വിദ്യാര്‍ഥിനേതാവായിരുന്നെങ്കിലും തന്റെ അഭിനയചാതുരി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും. ഈ അഭിനയ നൈപുണി മുമ്പ് തിരിച്ചറിയാനായില്ലല്ലോ എന്ന വിഷമം എസ്എഫ്ഐയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും.

മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കാലിന് പരിക്കേല്‍പ്പിച്ചപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴും മുഖത്തുണ്ടായ ഭാവമാറ്റം അഭിനയമായിരുന്നില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പരസ്പരം പറഞ്ഞും എസ്എംഎസ് അയച്ചും ആശ്വസിക്കുന്നുണ്ടാകും. അതൊരു കാലം. തീയില്‍ മുളച്ചവള്‍. വെയിലത്ത് വാടിയില്ലെന്നുമാത്രമല്ല, ആ ശൌര്യത്തിനുമുന്നില്‍ ലാത്തിയും ഗ്രനേഡുംപോലും തോറ്റുപോയി. പോരാട്ടത്തിന്റെ തുടര്‍ച്ചയില്‍ കാലത്തിന്റെ ചുവരില്‍ ഹൃദയരക്തംകൊണ്ട് അവള്‍ എഴുതിവച്ചു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ലെന്ന്. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനെ ഗോസിപ്പ് കോളത്തില്‍ ഒരു പത്രം പുലഭ്യം പറഞ്ഞപ്പോഴും പതറാതെ പിടിച്ചുനിന്നു.

ഓരോ തെരഞ്ഞെടുപ്പും വളര്‍ച്ചയുടെ ഓരോ പടവുകളാക്കി. എന്നാല്‍, ഒരു മാസം എന്തെല്ലാം മാറ്റമാണ് വരുത്തിയത്. ആദ്യം കഴുത്തില്‍ തൂങ്ങിയത് ത്രിവര്‍ണ ഷാള്‍. പിന്നെ എല്ലാ വര്‍ണങ്ങളും അഴിഞ്ഞുവീണു. പിന്നെ കാണുന്നത് വെള്ളവസ്ത്രം ധരിച്ച്. നാടുവിറപ്പിച്ച വിപ്ളവകാരിയില്‍നിന്ന് ഒരു ഭഗിനി സേവാമയി ലുക്കിലേക്ക് പതുക്കെയുള്ള മാറ്റം എല്ലാവരും ആസ്വദിച്ചു. നിവര്‍ന്നുനിന്ന് നെഞ്ചൂക്കോടെ പോര്‍വിളിച്ചവളെയല്ല ഇപ്പോള്‍ കാണുന്നത്. പ്രസംഗിക്കുമ്പോള്‍ തലയ്ക്ക് ആവശ്യത്തിലേറെ ചെരിവ്. പതിവില്ലാത്ത വിധേയത്വവും വിനയവും. യുഡിഎഫ് നേതാക്കളെ പുകഴ്ത്തുമ്പോള്‍ വിനയവും വിധേയത്വം കരച്ചിലോളമെത്തുന്നുമുണ്ട്.

കരുണയില്ലാതെ ഗ്രനേഡ് പ്രയോഗിക്കാന്‍ പൊലീസിന്ഉത്തരവ് കൊടുത്ത ഉമ്മന്‍ചാണ്ടി പണ്ട് ജനറല്‍ ഡയറായിരുന്നു. ഇന്നദ്ദേഹം പിതൃതുല്യന്‍. ചാണ്ടി ഉമ്മന് അവള്‍ 13 വയസ്സ് മൂപ്പുള്ള മൂത്ത പെങ്ങള്‍. മരിയക്കും അച്ചുവിനും മൂത്തചേച്ചി. മറിയാമ്മയ്ക്ക് വൈകിയെത്തിയ മൂത്തമകള്‍.

വേങ്ങരയില്‍ പോയി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ഈ മുത്തിനെ മുങ്ങിയെടുക്കാന്‍ വൈകിയതിന് കുഞ്ഞാപ്പയെ ലീഗുകാര്‍ മനസ്സില്‍ പ്രാകിയിട്ടുണ്ടാകും. കുഞ്ഞാലിക്കുട്ടി മന്ത്രിയെന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര കേമമായിരുന്നു എന്നും അദ്ദേഹത്തില്‍നിന്ന് കേരളം ഇനിയുമെത്രയോ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വാക്കുകള്‍ ഉള്‍പ്പുളകത്തോടെയല്ലേ വേങ്ങരക്കാര്‍ കേട്ടത്.

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ.

ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം.

സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും...

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

നുള്ളിയോ പിച്ചിയോ?




പ്രൈമറി ക്ളാസ്സിയെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്.

എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍നില്‍ക്കുന്ന ആദരണീയനായ രാഷ്ട്രീയ നേതാവ്, തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ത്ഥമേ ഏതു നിഘണ്ഡുവിലും കാണുന്നുള്ളൂ.

സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വിഎസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വിഎസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചുണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തിമൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്ര വരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം.
ഇതേ സിന്ധു ജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വിഎസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളം വെച്ചത്്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവെച്ചുമാത്രം അപവാദ കഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ട അസുഖം തന്നെ.

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വിഎസ്സില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന്'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വിഎസ്?

ലതികാ സുഭാഷിന്റെ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ദുരുദ്ദേശ്യം പിറന്നത്. പൊതു സമൂഹം ലതികാ സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വിഎസിനെതിരെയും എല്‍ഡിഎഫനെതിരെയും നിങ്ങള്‍ രാഷ്ട്രീയം പറയൂ.

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ത്ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല.

വി എസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ത്ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്.

2011 മാർച്ച് 24, വ്യാഴാഴ്‌ച

സ : രാജേഷിനെ വിജയിപ്പിക്കുക: സ : രാജേഷ്‌

സ : രാജേഷിനെ വിജയിപ്പിക്കുക: സ : രാജേഷ്‌: "സാധാരണക്കാരില്‍ സാധാരണക്കാരന്‍തൊഴിലാളി വര്‍ഗ്ഗത്തിന്റെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും അവകാശസമരപോരാട്ട ങ്ങളില്‍ കത്തി നില്‍ക്കുന്ന..."

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഐസ്‌ക്രീം കേസില്‍ പുറത്തുവരാനിരിക്കുന്നത്‌ വന്നതിലും വലിയ വെളിപ്പെടുത്തല്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തെക്കുറിച്ച്‌ ഇതുവരെ പുറത്തുവിട്ടതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരം അണിയറയില്‍. മുസ്‌ലിം ലീഗിനെയും ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും കൂടാതെ യുഡിഎഫിലെ മറ്റൊരു പ്രമുഖ കക്ഷിയെയും അതിന്റെ നേതാവായ മുന്‍ മന്ത്രിയെയും വെട്ടിലാക്കുന്ന വലിയ തെളിവാണിത്‌. കെ.എ.റഊഫ്‌ വഴിതന്നെ ഇന്ത്യാവിഷനു ലഭിച്ച ഈ തെളിവ്‌ പുറത്തിവിടാതിരിക്കാന്‍ വന്‍ സമ്മര്‍ദമാണത്രേ ഉള്ളത്‌. ജസ്റ്റിസ്‌ കെ.എ.തങ്കപ്പനും ജസ്റ്റിസ്‌ നാരായണക്കുറുപ്പിനും പുറമേ മറ്റൊരു പ്രമുഖ ജഡ്‌ജിക്കെതിരേ കൂടി വ്യക്തമായ പരാമര്‍ശങ്ങളുള്ളതാണ്‌ പുറത്തുവിടാത്ത തെളിവ്‌. ഇതുവരെ പുറത്തുവിട്ട വിവരങ്ങള്‍ മുസ്‌ലിം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ പൊട്ടിത്തെറിയേക്കാള്‍ വലുതിന്‌ ഇടയാക്കുന്നതാണിത്‌. എന്നാല്‍ ചാനല്‍ ചെയര്‍മാന്‍ എം.കെ.മുനീറിനും പാര്‍ട്ടിക്കും പ്രശ്‌നം സൃഷ്‌ടിച്ച ആദ്യ വെളിപ്പെടുത്തല്‍ സംബന്ധിച്ച കോലാഹലം അടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ജസ്റ്റിസ്‌ നാരായണക്കുറുപ്പിനു ശേഷം ഐസ്‌ക്രീം പാര്‍ലര്‍കേസ്‌ പരിഗണിച്ച ഒരു ജഡ്‌ജിയെ സ്വാധീനിക്കാന്‍ മുന്‍ മന്ത്രി സഹായിച്ചുവെന്നതാണ്‌ പുറത്തുവിടാത്ത റിപ്പോര്‍ട്ടിന്റെ കാതല്‍. പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം മന്ത്രിസഭാംഗമായിരുന്ന നേതാവ്‌ അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച്‌ നല്‍കിയ നിര്‍ദേശ പ്രകാരം ഹൈക്കോടതിയിലെ ഒരു പ്രോസിക്യൂട്ടര്‍ ജഡ്‌ജിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവത്രേ. ജഡ്‌ജിക്ക്‌ കൊടുക്കാനുള്ള പണം ഈ പ്രോസിക്യൂട്ടര്‍ക്ക്‌ റഊഫ്‌ കൈമാറി. അതിനു മുമ്പ്‌ രണ്ടു മന്ത്രിമാരും തമ്മില്‍ വ്യക്തമായ ആശയ വിനിമയം നടക്കുകയും ചെയ്‌തു.
നിയമ കാര്യങ്ങളെക്കുറിച്ച്‌ അഗാധമായ അറിവും നിയമവൃത്തങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ ഉന്നത സ്വാധീനവുമുണ്ടായിരുന്ന നേതാവിനെതിരേ കൂടി വെളിപ്പെടുത്തല്‍ വരുന്നതോടെ യുഡിഎഫിന്‌ പിടിച്ചു നില്‍ക്കാനാകാത്ത വിധം പ്രതിസന്ധി നേരിടേണ്ടി വരുമെന്നുറപ്പാണ്‌. അത്തരം സാഹചര്യം സൃഷ്‌ടിക്കാന്‍ ചാനല്‍ തയ്യാറാകുമോ എന്നാണ്‌ വ്യക്തമാകാനുള്ളത്‌. എന്നാല്‍ ഇനിയുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക്‌ കൈമാറുമെന്നു ചാനല്‍ നേരത്തേ പറഞ്ഞതില്‍ ഈ തെളിവ്‌ ഇല്ലെന്നും സംപ്രേഷണം ചെയ്യാന്‍തന്നെയാണ്‌ സൂക്ഷിച്ചിരിക്കുന്നതെന്നുമുണ്ട്‌ വിവരം.
അതിനിടെ, ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച്‌ കയ്യിലുള്ള വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തോട്‌ സ്വീകരിക്കേണ്ട നിലപാട്‌ ഇന്ത്യാവിഷന്‍ തീരുമാനിച്ചിട്ടില്ല. നേരിട്ട്‌ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൊടുക്കണോ അതോ അന്വേഷണ സംഘത്തലവനായ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ കൈമാറണോ എന്നാണ്‌ ആശയക്കുഴപ്പം.
16 പ്രതികളും അഞ്ച്‌ ഇരകളായ സാക്ഷികളുമുണ്ടായിരുന്ന കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ പുനര്‍വിചാരണ ഒഴിവാക്കാന്‍ കോടതിയെയും സാക്ഷികളെയും താന്‍ മുഖേന കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചുവെന്നാണ്‌ നേരത്തേ കെ.എ.റഊഫ്‌ പറഞ്ഞത്‌. പിന്നീട്‌ അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ സംപ്രേഷണം ചെയ്‌തു. http://www.scoopeye.com/showNews.php?news_id=12056

ഐസ് ക്രീം കഥ ലളിതമായി പറയുന്നു ....

NB: കുട്ടി ക്കളുടെ കഥ ആണെങ്കിലും കുട്ടികള്‍ ഇത് വായിക്കെരുത് ..മുതിര്‍ന്നവര്‍ക്ക് മാത്രം

1.1995-96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പെണ്‍വാണിഭം നടക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും.

2.1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത് ഐസ് ക്രീം പെണ്‍വാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

3.കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി.

4.കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ കെ.എ. റഊഫ് വെളിപ്പെടുത്തിയിരിക്കുന്നത്.

5. ഈ രണ്ട് സ്ത്രീകളെ കൂടാതെ പത്തിലേറെ സ്ത്രീകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് വന്‍ തുകകള്‍ നല്‍കിയിട്ടുണ്ടെന്നും റൗഫ് അവകാശപ്പെട്ടു.

6. ഇതെ തുടര്‍ന്ന് ആദ്യം നല്‍കിയ പ്രതിപ്പട്ടികയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിവാക്കപ്പെടുകയും അദ്ദേഹത്തിന്റെ െ്രെഡവര്‍ അരവിന്ദനെ ഉള്‍പ്പെടുത്തി കേസ് മുന്നോട്ടു നീങ്ങുകയും ചെയ്തു.

7.ഇതിനിടെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലറ സുകുമാരന്‍ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നായനാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന് അട്ടിമറിക്കാന്‍ അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരനോട് ഉപദേശം തേടുകയായിരുന്നു. ദാമോദരന്‍ മറ്റൊരു നിയമോപദേശമാണ് നല്‍കിയത്.

8.കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ് ഒറ്റരാത്രികൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ സംഭവമുണ്ടായി. ഇവിടെ തെളിവെടുപ്പിന് ആളെത്തുമ്പോള്‍ വീടു നിന്നിടത്ത് ഒരു അടയാളം പോലുമില്ലാതായി.

9. ഇതിനിടെ കേസുമായി ബന്ധമുള്ള കോഴിക്കോട്ടെ രണ്ട് യുവതികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

10. ഐസ്‌ക്രീം കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. സാക്ഷികള്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

11. 2004ഒക്‌ടോബര്‍ 28ന് വൈകിട്ട് അഞ്ച് മണിക്കുള്ള ബുള്ളറ്റിനിലാണ് റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്നത്. കോഴിക്കോട്ടെ റിപ്പോര്‍ട്ടര്‍ എം.പി ബഷീറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

12. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് റജീനയുടെ വെളിപ്പെടുത്തലുണ്ടായത്. റജീന സംസാരിച്ചുകൊണ്ടിരിക്കെ ആദ്യ കാസറ്റുമായി ബഷീര്‍ ഇന്ത്യാവിഷന്‍ ഓഫീസിലേക്ക് പോയി.

13. അപ്പോള്‍ ഇന്ത്യാവിഷനില്‍ അഞ്ച് മണിയുടെ വാര്‍ത്ത തുടങ്ങാറായിരുന്നു. അങ്ങനെ റജീനയുടെ പതിനാല് മിനിറ്റ് നീളുന്ന വിവാദമായ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷന്റെ അഞ്ച് മണിക്കുള്ള വാര്‍ത്തയില്‍ വന്നു.

14. വാര്‍ത്ത പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടായി. മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ചെയര്‍മാനായ ചാനലിലാണ് സ്വന്തം പാര്‍ട്ടി നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു.

15. പിന്നീട് പക്ഷെ ഇന്ത്യാവിഷന്‍ ചാനലിന് തന്നെ വാര്‍ത്ത അപ്രധാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു.

16. സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് ചിത്രീകരിച്ചെങ്കിലും ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടേ വന്നില്ല.

17. എന്നാല്‍ കേരളം ഇതിനകം തന്നെ പ്രശ്‌നം ഏറ്റെടുത്തിരുന്നു. ഇതിനകം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആര്‍.എ,സ്.പി നേതാവ് ടി.ജെ ചന്ദ്ര ചൂഡനും റജീനയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍്ത്താ സമ്മേളനം നടത്തിക്കഴിഞ്ഞിരുന്നു.

18. പിറ്റേന്ന് പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നതോടെ ഇത് തമസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. സംഭവം വിവാദമായതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു.

19. ഇതിന്റെ ബാക്കി ഭാഗം ആണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുനത് ....

സൌമ്യയും നമ്മളും !!!

ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞ സഹോദരിയെ പറ്റി ഇവിടെ ധാരാളം പോസ്റ്റുകളും അതിന്‍ മേലുള്ള ചരച്ചകളും കണ്ടു ... അവയില്‍ ചിലത്..
 
 
തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.
ആദരാഞ്ജലികൾ.......... D Y F I GROUP
 
Unni GopalKrishna ഹേ സമൂഹമേ..........ഇനിയെങ്കിലും ചവറ്റു കോട്ടയില്‍ എരിയൂ ഈ കപട ആരാഷ്ട്രീയതാ....ഏയ്‌ യുവജനങ്ങളെ ഒന്ന് കണ്ണ് തുറക്കൂ...അന്ന്യന്റെ വേദനയില്‍ പങ്കു ചേരാന്‍ ഒന്ന് ശീലിക്കു........ആര്‍ക്കു വേണ്ടി നിങ്ങള്‍ ജീവിക്കുന്നു????സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമോ???ചിന്തിക്കൂ.
 
Bijil Kolary പ്രിയ സഹോദരി നിനക്ക് എന്തെല്ലാം മോഹങ്ങള്‍ ഉണ്ടായിരിക്കും ,നിന്‍റെ സ്വപ്‌നങ്ങള്‍ ........എല്ലാം ഒരു പിശാച്ചിന്റെ കൈയ്യാല്‍ തല്ലി തകര്‍ന്നാലോ അറിയില്ല സഹോദരി നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്ത് വികാരമാണ് ഉയരുന്നത് എന്നു ... സഹോദരി നിനക്കായി എന്‍റെ കണീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ .
 
Vineesh Kv ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ അനുശോചിക്കാനല്ലാതെ എത്രയാളുകള്‍ തയ്യാറുണ്ട് ഇനിയൊരിക്കല്‍ നമ്മുടെ കണ്മുന്നില്‍ ഇത്തരത്തില്‍ ഒരനീതി നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കും എന്ന് ദൃഡനിശ്ചയം ചെയ്യാന്‍ .
.
Vineesh Kv നമ്മുടെ കരുതല്‍ ചിലപ്പോള്‍ തുണയാകുന്നത് നമ്മുടെ തന്നെ സഹോദരിമാര്‍ക്കായിരിക്കും.
നമ്മളെപ്പോലെ ഒരാളുടെ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ആ പാവം പെണ്‍കുട്ടിക്ക് ജീവനും മാനവും നഷ്ടപ്പെടില്ലായിരുന്നു.
 
സൌമ്യയുടെ അന്ത്യത്തിന് ഉത്തരവാദി ആര്?
കൊച്ചി - ഷൊര്ണൂര് പാസഞ്ചര് ട്രെയിനിലെ യാത്രക്കിടയില് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സൌമ്യ എന്ന ഇരുപത്തിമൂന്നുകാരിയുടെ ദാരുണ അന്ത്യത്തിന് കാരണക്കാര് ആരാണ്? യാത്രക്കാര്ക്ക് സുരക്ഷിതത്വം നല്കാന് മടിക്കുന്ന റയില്വെയും ദാരുണ സംഭവങ്ങള് ഉണ്ടാവുമ്പോള് മാത്രം പ്രതികരിക്കുന്ന സംസ്ഥാന ഭരണകൂടവും ഇതിന് ഒരുപോലെ മറുപടി പറയേണ്ടതില്ലേ.

രാത്രിയാകുമ്പോഴേക്കും ഒരു റൌഡ...ി സങ്കേതത്തെക്കാളും അപകടകരമായ അവസ്ഥയാണ് മിക്ക റയില്വെ കമ്പാര്ട്ട്മെന്റുകളിലുള്ളത്. അനധികൃത കച്ചവടക്കാരും ടിക്കറ്റില്ലാത്ത യാത്രക്കാരും മദ്യപാനികളുമെല്ലാം ചേര്ന്ന് പുരുഷന്മാര്ക്കൊപ്പം വരുന്ന സ്ത്രീകള്ക്ക് പോലും ട്രെയിന് യാത്ര പേടി സ്വപ്നമാക്കി മാറ്റിരിക്കുകയാണ്. റിസര്വേഷന് കമ്പാര്ട്ട്മെന്റില് പോലും ടിക്കറ്റില്ലാതെ യാത്ര അനുവദിക്കുന്ന ടിടിആറുമാരും ധാരാളമാണ്.

സ്ത്രീകള് ട്രെയിന് യാത്രയില് അനുഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ചുള്ള പരാതികള്ക്ക് പുതുമയില്ലെന്നിരിക്കെ, സൌമ്യയുടെ ദാരുണമായ അന്ത്യത്തില് വരെ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചതിന് റയില്വെയും സര്ക്കാരും ഒരു പോലെ സമാധാനം പറയേണ്ടിയിരിക്കുന്നു. കേരളം കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും ദാരുണമായ സംഭവമാണ് ചൊവ്വാഴ്ച കൊച്ചി - ഷൊര്ണൂര് പാസഞ്ചര് ട്രെയിനിന്റെ പശ്ചാത്തലത്തില് അരങ്ങേറിയത്. ഇതിന് സര്ക്കാരും റയില്വെയും പരസ്പരം പഴിചാരാതെ കുറ്റമേല്ക്കുകയും ഭാവിയില് ഇത്തരമൊരു സംഭവം ഉണ്ടാവില്ല എന്ന ഉറപ്പ് കേരളത്തിലെ സ്ത്രീ സമൂഹത്തിന് നല്കുകയുമാണ് വേണ്ടത്.

ആരോ ട്രെയിനില് നിന്ന് പുറത്തേക്ക് ചാടിയതായി തോന്നി എന്ന് ഒരാള് പറഞ്ഞിട്ടും അതിനെ ലാഘവത്തോടെ കണ്ട മലയാളി സമൂഹവും സൌമ്യയുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളാണ്. ചങ്ങല പിടിച്ച് ട്രെയിന് നിര്ത്തിയാല് യാത്ര മുടങ്ങും എന്ന ചിന്തമാത്രമായിരുന്നു മറ്റു യാത്രക്കാരെ ഭരിച്ചിരുന്നത് എന്ന് വ്യക്തം. ആ സമയം, നമ്മുടെ കൂട്ടത്തില് ഒരാളാണ് അപകടത്തിലായത് എന്ന ചിന്ത ആരിലെങ്കിലും ഉണ്ടായിരുന്നെങ്കില് സൌമ്യ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ലേ?


വിവാഹ സ്വപ്നങ്ങളുമായി കൊച്ചിയിലെ സ്വകാര്യ കമ്പനിയില് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഗോവിന്ദസ്വാമി എന്ന നരാധമന് ലോകത്ത് ഒരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ക്രൂര പീഡനത്തിന് സൌമ്യയെ ഇരയാക്കിയത്. ലേഡീസ് കമ്പാര്ട്ട്മെന്റില് ആളൊഴിഞ്ഞതിനാല് സുരക്ഷിതത്വം ആഗ്രഹിച്ച് ജനറല് കമ്പാര്ട്ട്മെന്റിലേക്ക് മാറിക്കറിയ സൌമ്യ തന്നെ കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തെക്കുറിച്ച് അറിഞ്ഞില്ല.

സൌമ്യയുടെ കണക്കുകൂട്ടലിന് വിരുദ്ധമായി ജനറല് കമ്പാര്ട്ട്മെന്റിലും ആളില്ലായിരുന്നു. വള്ളത്തോള് നഗര് സ്റ്റേഷന് വിട്ട് ട്രെയിന് നീങ്ങിത്തുടങ്ങിയപ്പോള് രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. ട്രെയിന് നിങ്ങിക്കഴിഞ്ഞ് ചാടിക്കയറിയ ഒറ്റക്കയ്യന് ഗോവിന്ദസ്വാമിയാണ് പിന്നീട് സൌമ്യയുടെ വിധി നിശ്ചയിച്ചത്. കമ്പാര്ട്ട്മെന്റില് വച്ചുള്ള പീഡനം സഹിക്കാന് വയ്യാതെ യുവതി ട്രാക്കിലേക്ക് എടുത്തു ചാടി. കൂടെ ചാടിയ ഗോവിന്ദ സ്വാമി തലയ്ക്ക് പരുക്കേറ്റ യുവതിയെ കല്ലുകൊണ്ട് വീണ്ടും തലക്കടിച്ച ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള് നല്കുന്ന വിവരം.

അഞ്ച് ദിവസം ജീവിതത്തിനും മരണത്തിനും ഇടയില് മല്ലിട്ട ശേഷമാണ് സൌമ്യ സുരക്ഷിതമല്ലാത്ത ഈ സമൂഹത്തെ ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോയത്. തലയ്ക്ക് ഏറ്റ ക്ഷതത്താല് കൃഷ്ണമണികള് പുറത്തുവന്ന നിലയിലായിരുന്നു. തലച്ചോര് നീര് വന്ന് വീങ്ങിയ നിലയിലായിരുന്നു. തലച്ചോറിലെ രക്തസമ്മര്ദ്ദ പ്രശ്നങ്ങള് കാരണം തലയോട്ടിയുടെ ഒരു ഭാഗം മുറിച്ച് മാറ്റി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയാക്കി എങ്കിലും ഇന്ന് രാവിലെ തലച്ചോറിന്റെ പ്രവര്ത്തനം നിലച്ചു. ഹൃദയത്തിന് ചെറിയൊരു മിടിപ്പ് ഉണ്ടായിരുന്നതിനാല് ഡോക്ടര്മാര് അവസാന നിമിഷം വരെ സൌമ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് ശ്രമിച്ചു എങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

;;;;;;;;;;;;;;;;;;;;;;;;
                            
      ;;;;;;;;;;;;;;;;;;;;;;;
 
ഇതിനെല്ലാം അപ്പുറം തന്റെ വിവാഹ നിശ്ചയ തലേന്നു എല്ലാ പെന്കുട്ട്യികളെയും പോലെ ഒരുപാട് സ്വപ്നഗളുമായ് യാത്ര ചെയ്ത ആ സഹോദരിക്ക് വന്ന ദുരന്തം ഇനിയാര്‍ക്കും വരാതിരിക്കാന്‍ നമുക്ക് ജഗരൂഗരാകാം .... ആ സഹോദരിയുടെ നിലവിളി കേട്ടിട്ടും ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി അവളെ ഒന്ന് തിരിഞ്ഞുനോക്കാതെ  പോയ സഹയാത്രികരെ ഓര്‍ത്തു ലജ്ജിച്ചു തല താഴ്ത്തുന്നു ....
 
 

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

നന്മയുടെ പൊലീസ് മാതൃകകള്‍

പൊലീസുകാരെപ്പറ്റി നല്ലതു പറയരുത് എന്നാണ് പഴമൊഴി. കാരണം, പൊലീസുകാര്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെയും ഉരുട്ടിക്കൊലയുടെയും അഴിമതിയുടെയും മറ്റും ആള്‍ക്കാരാണെന്നാണ് നമ്മള്‍ വിശ്വസിച്ചിരിക്കുന്നത്. അത്തരം അനേകം അനേകം ഉദാഹരണങ്ങള്‍ കയ്യിലുണ്ടു താനും. പൊലീസുകാരെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവരായിട്ട് പ്രതിഷേധിക്കുകയോ മറുപടി പറയുകയോ മാനനഷ്ടത്തിനു കേസു കൊടുക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരന്‍ മുതല്‍ പത്രക്കാരന്‍ വരെ എല്ലാവര്‍ക്കും അവരുടെ നെഞ്ചത്തു കയറാം.
പഴങ്കഥകളുമായി പൊലീസ് ചീത്തയാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന നന്മകള്‍ നാടിനെ മാറ്റിമറിക്കുന്നത് പലരും അറിയാതെ പോകുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പൊലീസ് എങ്ങനെ മാറി എന്നു പരിശോധിച്ചാല്‍ നന്നായിരിക്കും. കേസുകള്‍ തെളിയിക്കുന്നതില്‍ അതിശയകരമായ മുന്നേറ്റവും വേഗതയും നേടിയിട്ടുള്ള കേരള പൊലീസിന്റെ മികവിനെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള വിവേകമോ വകതിരിവോ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ പോലുമില്ല എന്നത് നമ്മുടെ മാത്രം പരാജയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചരിത്രത്തിലിന്നുവരെയില്ലാത്ത തിളക്കത്തോടെ പൊലീസ് നന്നായി. ഇനി നന്നാവേണ്ടതു നമ്മളാണ്.
ജനമൈത്രി പൊലീസ് പദ്ധതിയും വിദ്യാര്‍ഥി പൊലീസ് പദ്ധതിയും പൊലീസിങ്ങിലെ കേരളമാതൃകകളായി ലോകം അനുകരിച്ചു തുടങ്ങുമ്പോള്‍ കാലത്തിനൊത്തു മാറാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു ചെവിക്കുപിടിത്തം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ്, തികച്ചും ശാസ്ത്രീയമായി കുട്ടികളോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറെ ഗൗരവത്തോടെ ഏറ്റെടുക്കുന്ന ഒആര്‍സി പദ്ധതി 2011ലെ കേരള പൊലീസിന്റെ ഏറ്റവും നല്ല മാതൃകയായിരിക്കാം. മുതിര്‍ന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലേക്കു കുട്ടികള്‍ പോകുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ കുട്ടികളായി തന്നെ കണ്ട് പൊലീസ് മുറയില്ലാതെ, മീശപിരിയനും സ്‌നേഹനിധിയുമായ അമ്മാവന്റെ സ്ഥാനത്തു നിന്നു കൊണ്ട് കൈപിടിച്ചു നടത്താന്‍ പൊലീസ് മുന്നോട്ടു വരുന്ന പദ്ധതിയാണ് ഒആര്‍സി അഥവാ അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍.
സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പോലെ തന്നെ ഇതിന്റെയും തുടക്കം കോഴിക്കോട്ടു നിന്നു തന്നെ. നഗരത്തില്‍ വാഹനം മോഷ്ടിച്ചതിനു 32 കുട്ടികള്‍ പിടിയിലായ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തില്‍നിന്നാണ് കുറ്റകൃത്യങ്ങളിലേക്ക് തെന്നിപ്പോകുന്ന കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ഒആര്‍സിക്കു തുടക്കമിട്ടത്. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണം, ബൈക്ക്, കാര്‍ തുടങ്ങിയവയുടെ മോഷണക്കേസുകളിലാണ് കൗമാരം വിടാത്ത ഈ കുട്ടികള്‍ പ്രതികളായത്. കുറ്റകൃത്യങ്ങളുടെ ശൃംഖലയില്‍ കണ്ണികളായ മറ്റു കുട്ടികളുടെ എണ്ണം കൃത്യമായി ആര്‍ക്കുമറിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളായല്ല, ആസൂത്രിതമായി തന്നെ പ്രവര്‍ത്തിക്കുന്നതാണേ്രത ഈ ശൃംഖല. നഗത്തിലെ വിദ്യാര്‍ഥികളില്‍ നല്ലൊു വിഭാഗം മദ്യത്തിനും മയക്കുമുന്നിനും അടിമകളാണെന്നും മയക്കുമുന്ന് കടത്താനും വില്‍ക്കാനും ഈ കുട്ടികളെ ഉപയോഗപ്പെടുത്തുന്നുമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന തിരിച്ചറിവുകളാണ് ഒആര്‍സി യുടെ പ്രാധാന്യമുയര്‍ത്തുന്നത്.

സിറ്റി പൊലീസിന്റെയും ജുവനൈല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും സജീവമായ പൊതുജനപങ്കാളിത്തമായിരുന്നു പദ്ധതിയുടെ മുഖമുദ്ര. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാര്‍ഗനിര്‍ദേശക ക്ലാസുകളും പിന്തുണയും നല്‍കിയതിനൊപ്പം കുട്ടികള്‍ക്കു സഹായമെത്തിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ പോലെ സ്‌കൂളുകളില്‍ പ്രത്യേക യൂണിറ്റുകള്‍ രൂപവല്‍ക്കരിച്ച് ജാഗ്രത പാലിക്കുകയാണ് സമൂഹം. കോഴിക്കോട്ട് വിജയം കണ്ട പദ്ധതിയെ സംസ്ഥാനതലത്തിലേക്ക് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തു.
കുറ്റകൃത്യത്തിലേക്കു കുട്ടിയെ നയിച്ച സാഹചര്യം മനസ്സിലാക്കി ആവശ്യമായതു ചെയ്യുകയാണ് ഒആര്‍സിയുടെ പ്രധാന പ്രവര്‍ത്തനം. അതേസമയം അവര്‍ ചെയ്ത കുറ്റകൃത്യങ്ങളെ നിയമവഴിയില്‍ നേരിടുതിനു തടസ്സം നില്‍ക്കുുമില്ല. സിറ്റി പൊലീസിന്റെയും ജുവനൈല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനമെങ്കിലും ഇതൊരു സര്‍ക്കാരിതര സംഘടനയാണ്. ഒആര്‍സിയില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗരേഖയ്ക്കായി വിദഗ്ധരുടെ പാനലുമുണ്ട്. കുറ്റകൃത്യങ്ങളിലകപ്പെട്ട കുട്ടികളുടെ പ്രശ്‌നങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ പഠിച്ചു സഹായമെത്തിക്കും. കുറ്റകൃത്യങ്ങളിലകപ്പെട്ട കുട്ടികളെ വിവിധ ക്രിയാത്മക പരിപാടികളില്‍ പങ്കാളികളാക്കി സമൂഹത്തില്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കും.
ഒആര്‍സി തുടങ്ങിയിട്ടില്ലെങ്കിലും തിരുവനന്തപുരത്തും പൊലീസ് വളരെ ഡീസന്റാണ്. സൈക്കിള്‍ വാങ്ങിത്തരണമെന്ന ആവശ്യം സാധിച്ചുകിട്ടാതെ വന്നപ്പോള്‍ ഫീലടിച്ചു വീടുവിട്ടുപോയ ആറാം ക്ലാസ്സുകാരനെ പൊലീസ് എങ്ങനെ ഡീല്‍ ചെയ്തു എന്നത് കേട്ടാല്‍ നമുക്കും ഫീലടിക്കും. നെടുമങ്ങാട് സ്വദേശി വിനീത് ഒരു മാസം മുന്‍പാണ് ആരോടും പറയാതെ വീടു വിട്ടിറങ്ങിയത്. സ്‌പെന്‍സര്‍ ജംക്ഷനില്‍ അലഞ്ഞുതിരിയുന്ന പയ്യന്‍സിനെ പൊലീസ് പൊക്കി, കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ തിരക്കി. കുഞ്ഞമ്മ സൈക്കിള്‍ വാങ്ങിത്തരാത്തതിനാലാണു ഒളിച്ചോടിയതെന്ന് അവന്‍ പറഞ്ഞു. വീട്ടുകാരെ വരുത്തി കുട്ടിയെ അവര്‍ക്കൊപ്പം വിട്ടു. ഒപ്പം ഒരു ഉപദേശവും: ‘ഇനി ഒളിച്ചോടരുത്, സൈക്കിളിന്റെ കാര്യം ഉടന്‍ ശരിയാക്കാം.’ രാഷ്ട്രീയക്കാരെപ്പോലെയല്ല പൊലീസുകാര്‍. വാക്കു പാലിക്കാനായി സ്‌റ്റേഷനിലെ എഴുപത്തഞ്ചിലേറെ പൊലീസുകാര്‍ പിരിവെടുത്തു. 2500 രൂപ വിലയുള്ള പുത്തന്‍ സൈക്കിള്‍ വാങ്ങി. വീട്ടുകാരെ വിവരം അറിയിച്ചു. അവിടെ മറ്റൊരു ചടങ്ങിനെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിനീതിനു പൊലീസുകാരുടെ ഉപഹാരമായി സൈക്കിള്‍ ഏല്‍പ്പിച്ചു.

കാക്കിയിട്ടു വെയിലത്തു നില്‍ക്കുന്ന മനുഷ്യരോട് എന്തൊക്കെ പറഞ്ഞാലും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ ആവേശം കൊള്ളുമെങ്കിലും പൊലീസുകാരെപ്പറ്റി പറയുമ്പോള്‍ മറിച്ചാണ്. നന്മയുടെ പര്യായമെന്നൊന്നും അവകാശപ്പെടാനാവില്ലെങ്കിലും ഇത്തരം നല്ല മാതൃകകള്‍ പൊലീസിങ്ങിലെ കേരള മാതൃകകള്‍ തന്നെയാണ്, നിയമം ലംഘിക്കുന്നതില്‍ മാത്രം ഹരമുള്ള നമ്മള്‍ പൊലീസിനെയോ അവരുടെ സേവനങ്ങളെയോ വിലമതിക്കില്ലെങ്കിലും.

IT @ KERALA

സ്മാര്‍ട്ട്സിറ്റി കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ ഐടിമേഖലയില്‍ വരുന്നത് വലിയ മുന്നേറ്റം. സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകിയെന്നും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ ഭൂവിസ്തൃതിമാത്രം എല്‍ഡിഎഫ് ഭരണകാലത്ത് അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു. നാലരവര്‍ഷംമുമ്പ് 150 ഏക്കര്‍ ഭൂമിയാണ് ടെക്നോപാര്‍ക്കിനു സ്വന്തമായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 800 ഏക്കറിലധികമാണ്. ടെക്നോപാര്‍ക്കില്‍മാത്രം 200 ഐടി സ്ഥാപനമാണുള്ളത്. 22,000ല്‍ അധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ മെര്‍വിന്‍ അലക്സാണ്ടര്‍ പറഞ്ഞു.

എല്‍ഡിഎഫ് അധികാരമേറ്റശേഷമാണ് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇപ്പോള്‍ മൂന്നാംഘട്ട വികസനപ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്തു. മൂന്നാംഘട്ടത്തിനായി 29 കോടി മുതല്‍മുടക്കി 70 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പത്തുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിന് 240 കോടിയാണ് മുതല്‍മുടക്ക്. ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി പ്രമുഖ ഐടി കമ്പനികളെല്ലാം കേരളത്തെ അവരുടെ പ്രമുഖ പ്രവര്‍ത്തനമേഖലയാക്കി മാറ്റിക്കഴിഞ്ഞു.

ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം മത്സരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ നവീകരണത്തിനും വികസനത്തിനുമായി 282 കോടി മുതല്‍മുടക്കില്‍ 450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഈ പ്രദേശം പ്രത്യേക സാമ്പത്തികമേഖലയായി അനുവദിച്ചിട്ടുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഐടികമ്പനികള്‍ക്ക് സൌകര്യമൊരുക്കുന്ന ഇവിടെ ഒരുലക്ഷം പേര്‍ക്ക് നേരിട്ടും നാലുലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഏഴുവര്‍ഷംകൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ഇവിടെ ഒന്നാംഘട്ടപ്രവര്‍ത്തനം 2012 ജൂലൈയില്‍ ആരംഭിക്കും.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ രണ്ടാംഘട്ട വികസനത്തിനായി 170 കോടി മുതല്‍മുടക്കിലാണ് 150 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. 20,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ലഭിക്കുന്ന ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു. ഇവിടെ 20 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐടി സംരംഭത്തിന് സൌകര്യമൊരുക്കുന്നതിന് ഏറ്റെടുത്തത്. തൃശൂരിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇവിടെ 30 ഏക്കര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ 40,000 ചതുരശ്ര അടി സ്ഥലത്തും രണ്ടാംഘട്ടത്തില്‍ 33,000 ചതുരശ്ര അടി സ്ഥലത്തും മൂന്നാംഘട്ടത്തില്‍ രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്തുമാണ് നിര്‍മാണം. മലബാര്‍മേഖലയിലും ഐടി വികസനത്തിന് കോഴിക്കോട് സൈബര്‍ സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.